ഒറ്റപ്പാലത്ത് സിനിമ സെറ്റില്‍ ഗുണ്ടാ ആക്രമണം
Wednesday, February 27, 2013 1:43 PM IST
പാലക്കാട്: ഒറ്റപ്പാലത്ത് സിനിമ സെറ്റില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ നാല് ലൈറ്റ് ബോയ്സിന് പരിക്കേറ്റു. 'വല്ലാത്ത പഹയന്‍' എന്ന സിനിമയുടെ സെറ്റിലാണ് സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.