പോലീസ് ഒഴിവാക്കിയ ആളെ പ്രതിയാക്കാന്‍ കോടതി ഉത്തരവ്
Wednesday, February 27, 2013 4:20 PM IST
കൊല്ലം: എഴുകോണ്‍ കുമാര്‍ ബാങ്കിന്റെ മുന്നില്‍ നിന്നും ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് ഒഴിവാക്കിയ ആളെ പ്രതിചേര്‍ക്കാന്‍ കോടതി ഉത്തരവ്. പ്രതിപ്പട്ടികയില്‍ നിന്ന് പോലീസ് ഒഴിവാക്കിയ മയ്യനാട് കൂട്ടിക്കട കാര്‍ത്തിക വീട്ടില്‍ സുന്ദരേശനെ പ്രതിചേര്‍ക്കാനാണ് അതിവേഗ കോടതി ജഡ്ജി എസ്. സന്തോഷ്കുമാര്‍ ഉത്തരവിട്ടത്.

എഴുകോണ്‍ കുമാര്‍ബാങ്കിന്റെ മുന്‍വശത്തുനിന്ന് 2003 നവംബര്‍ എട്ടിനാണ് ജീവനക്കാരനായ പെരിനാട് ബീനാകോട്ടേജില്‍ ബസന്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവമുണ്ടായത്. ഒരുകോടി രൂപാ സ്ഥാപനത്തില്‍ നിന്ന് തട്ടിയെടുത്തു എന്നാരോപിച്ചായിരുന്നു മര്‍ദനം. ബസന്തിന്റെ പക്കല്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കവരുകയും ചെക്കും പ്രോമിസറി നോട്ടും ഒപ്പിട്ടുവാങ്ങുകയും ചെയ്തു എന്നാണ് എഴുകോണ്‍ പോലീസ് ചാര്‍ജ് ചെയ്ത കേസ്. സംഭവത്തിന് പിന്നില്‍ ബാങ്ക് ഉടമയായ ഹര്‍ഷകുമാറിന്റെ പ്രേരണ ഉണ്ടായിരുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ ആല്‍ബര്‍ട്ട് പി. നെറ്റോ ഹാജരായി.