ബണ്ടി ചോര്‍ കരുനാഗപ്പള്ളിയില്‍
Wednesday, February 27, 2013 5:00 PM IST
കരുനാഗപ്പള്ളി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കരുനാഗപ്പള്ളി പോലീസ് സ്റേഷനില്‍ കൊണ്ടുവന്നു. കോയമ്പത്തൂര്‍ കോടതിയിലേക്ക് കൊണ്ടുംപോകും വഴി കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാണ് കരുനാഗപ്പള്ളിയില്‍ എത്തിച്ചത്. തിരുവന്തപുരത്ത് നിന്ന് മ്യൂസിയം സിഐ യുടെ ജീപ്പില്‍ എഎസ്ഐക്കും മൂന്ന് പോലീസുകാര്‍ക്കുമൊപ്പം കൊണ്ടുവരുകയായിരുന്നു.

ബണ്ടി ചോര്‍ രക്ഷപെടാന്‍ സാധ്യതയുണ്െടന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈകുന്നേരം മൂന്നോടെ കരുനാഗപ്പള്ളി സ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് ക്യുക്ക് ആക്ഷണ്‍ ഫോഴ്സിന്റേ നേതൃത്വത്തില്‍ കൂടുതല്‍ സേന എത്തി രാത്രി ഏഴോടെ ബണ്ടിയെ കൊണ്ടുപോയി.