തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ നവീകരിക്കാന്‍ 104 കോടിരൂപ ചെലവഴിക്കും: മന്ത്രി പി.ജെ. ജോസഫ്
Wednesday, February 27, 2013 8:43 PM IST
ചേര്‍ത്തല : തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ നവീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ 104 കോടിരൂപ ചെലവഴിക്കുമെന്ന് മന്ത്രി പി.ജെ ജോസഫ്. കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്ക്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തണ്ണീര്‍മുക്കം ബണ്ടിന്റെ പഴകിയതും ദ്രവിച്ചതുമായ മുഴുവന്‍ ഷട്ടറുകളും മാറ്റി സ്റീല്‍ ഷട്ടറുകള്‍ സ്ഥാപിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഫാ.ഐസക്ക് ഡാമിയന്‍ പൈനുങ്കല്‍ അധ്യക്ഷത വഹിച്ചു