സുപ്രീം കോടതി ഉത്തരവിട്ടാൽ രാമരാജ്യം വരില്ലെന്ന് ചീഫ് ജസ്റ്റീസ്
Friday, August 26, 2016 8:11 PM IST
ന്യൂഡൽഹി: രാജ്യത്ത് രാമരാജ്യം നടപ്പിൽവരുത്താൻ തങ്ങൾക്കു കഴിയില്ലെന്ന് സുപ്രീം കോടതി. റോഡിലെയും ഫുട്പാത്തിലെയും കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂർ അധ്യക്ഷനായ ബഞ്ച് നിസഹായാവസ്‌ഥ വെളിപ്പെടുത്തിയത്.

ഞങ്ങളുടെ നിർദേശങ്ങൾകൊണ്്ട് എല്ലാമായെന്നു നിങ്ങൾ വിചാരിക്കുന്നുണ്്ടോ...?. ഞങ്ങൾ ഒരു ഉത്തരവിട്ടാൽ രാജ്യത്ത് അഴിമതി ഉണ്്ടാകില്ലെന്നും അഴിമതി പോകുമെന്നും നിങ്ങൾ കരുതുന്നുണ്്ടോ...?. രാജ്യത്ത് രാമരാജ്യം വരണണമെന്ന ഉത്തരവ് ഞങ്ങൾക്കു പുറപ്പെടുവിക്കാൻ കഴിയുമോ...?– ഹർജിക്കാരനോട് കോടതി ചോദിച്ചു. രാജ്യത്ത് കാര്യങ്ങൾ മാറ്റിമറിക്കാൻ തങ്ങൾക്ക് നിയന്ത്രിതമായ അധികാരങ്ങളാണ് ഉള്ളതെന്നും പല കാര്യങ്ങളിലും മാറ്റം കൊണ്്ടുവരണമെന്ന തങ്ങൾക്ക് ആഗ്രഹമുണ്്ടെങ്കിലും അതിന് സാധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹർജിയിൽ സുപ്രീം കോടതിക്ക് നടപടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റാർക്കു സാധിക്കും എന്ന മറുചോദ്യമാണ് ഹർജിക്കാരന്റെ അഭിഭാഷകൻ ഉയർത്തിയത്. കേസ് അടുത്ത ഫെബ്രുവരിയിൽ വീണ്്ടും പരിഗണിക്കും.