തുർക്കിയിൽ പോലീസ് ആസ്‌ഥാനത്ത് കാർ ബോംബ് സ്ഫോടനം; 11 മരണം
Friday, August 26, 2016 9:07 PM IST
അങ്കാറ: തുർക്കിയിൽ പോലീസ് ആസ്‌ഥാനത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 11 പോലീസ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 78 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയായിരുന്നു സ്ഫോടനം നടന്നത്. ഇറാക്കും സിറിയയും അതിർത്തിപങ്കിടുന്ന പ്രവിശ്യയായ സിറനാകിലെ സിസ്റിയിലായിരുന്നു സംഭവം.<യൃ><യൃ>സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിനു പിന്നിൽ കുർദിസ്‌ഥാൻ വർക്കേഴ്സ് പാർട്ടിയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.