യുവതിയുടെ വയറ്റിൽ ഹെയർപിന്നും ആണിയും; ശസ്ത്രക്രിയയിൽ 22 ലോഹ കഷണങ്ങൾ പുറത്തെടുത്തു
Friday, August 26, 2016 11:06 AM IST
പെഷാവാർ: പാക്കിസ്‌ഥാനിൽ യുവതിയുടെ വയറ്റിൽനിന്നും 22 ലോഹ കഷണങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇരുമ്പ് ആണിയും മുടിയിൽകുത്തുന്ന ഹെയർപിന്നുമുൾപ്പെടെയാണ് 22 കാരിയുടെ വയറ്റിൽനിന്നും പുറത്തെടുത്തത്. പെഷാവാറിലെ പറാച്ചിനാറിലായിരുന്നു സംഭവം.<യൃ><യൃ> വയറുവേദനയെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ യുവതിയുടെ വയറ്റിൽ ലോഹ കഷണങ്ങൾ കണ്ടെത്തി. ഇതിനെ തുടർന്ന് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. നാലു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവിൽ വലിയ ഇരുമ്പ് ആണികളും ഹെയർപിന്നുകളും ഗ്ലാസ് കഷങ്ങളും പുറത്തെടുത്തു. യുവതിക്ക് മാനസികാസ്വാസ്‌ഥ്യമുണ്ടെന്നു ഡോക്ടർമാർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.