നേപ്പാൾ മന്ത്രിസഭ വികസിപ്പിച്ചു
Friday, August 26, 2016 11:50 PM IST
കാഠ്മണ്ഡു: നേപ്പാളി കോൺഗ്രസിലെ 13 പേരെക്കൂടി ചേർത്ത് പ്രധാനമന്ത്രി പ്രചണ്ഡ മന്ത്രിസഭ വികസിപ്പിച്ചു. ഇതോടെ കാബിനറ്റിലെ അംഗസംഖ്യ 31 ആയി ഉയർന്നു. പുതുതായി ചുമതലയേറ്റവരിൽ വിദേശകാര്യമന്ത്രി പ്രകാശ് ശരൺ മഹത്, പ്രതിരോധമന്ത്രി ബാലകൃഷ്ണ കാന്ത് എന്നിവർ ഉൾപ്പെടുന്നു. കെപി ശർമ ഒലിയുടെ പിൻഗാമിയായി ഈ മാസം നാലിനാണു മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ പ്രധാനമന്ത്രിയായത്.