അനധികൃതമായി സ്വത്ത് സമ്പാദിച്ച മുൻ വൈസ് ചാൻസലർ അറസ്റ്റിൽ
Friday, August 26, 2016 4:45 PM IST
കോയമ്പത്തൂർ: കണക്കിലധികം സ്വത്തു സമ്പാദിച്ച കോയമ്പത്തൂർ അണ്ണാ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പോലീസ് പിടിയിൽ. 2005–09 കാലങ്ങളിൽ വൈസ് ചാൻസലറായി സേവനം ചെയ്ത രാധാകൃഷ്ണനാണ് (55) അറസ്റ്റിലയത്.

ചാൻസലറായി ജോലി ചെയ്യുന്നതിനിടെ സ്വകാര്യ സ്‌ഥാപനത്തിൽനിന്നും യൂണിവേഴ്സിറ്റിക്ക് ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങുന്നതിന് 40,000 കൈക്കൂലി വാങ്ങിയതിന് ഇയാൾക്കെതിരേ വിജിലൻസ് കേസെടുത്തിരുന്നു. ഇതേ തുടർന്ന് ഇയാളെ ജോലിയിൽനിന്നും സസ്പെൻഡ് ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ രാധാകൃഷ്ണന്റെയും ഭാര്യ അമൃതസഞ്ജീവനിയുടെയും പേരിൽ 1.35 കോടിയുടെ അനനധികൃത സ്വത്തുള്ളതായി കണ്ടെത്തി. ഇതേ തുടർന്നായിരുന്നു അറസ്റ്റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.