ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തൽ: തുടരന്വേഷണത്തിന് കോടതി ഉത്തരവ്
Saturday, August 27, 2016 9:19 AM IST
തിരുവനന്തപുരം: മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ.ബദറുദ്ദീനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്‌ഥൻ എസ്പി ആർ. സുകേശന്റെ ഹർജി ഫയലിൽ സ്വീകരിച്ചാണ് കോടതി നടപടി. <യൃ><യൃ>മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന് ഹർജിയിൽ സുകേശൻ ആരോപിച്ചിരുന്നു. കേസ് ഡയറിയിൽ ശങ്കർ റെഡ്ഡി ഇടപെട്ട് കൃത്രിമം നടത്തി. തെളിവുകൾ തിരസ്കരിച്ചു. ധനമന്ത്രിയായിരുന്നു മാണിക്കെതിരെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ട് താൻ നൽകിയ രണ്ടാമത്തെ വസ്തുത വിവര റിപ്പോർട്ട് തള്ളിയെന്നും സുകേശൻ ഹർജിയിൽ ആരോപിക്കുന്നു.<യൃ><യൃ>അതേസമയം, കേസിൽ തുടരന്വേഷണം നടക്കട്ടെയെന്ന് ശങ്കർ റെഡ്ഡി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും രേഖകളും കോടതിയുടെ പക്കലുള്ളതായി അദ്ദേഹം പറഞ്ഞു.<യൃ><യൃ>കേസിൽ തുടരന്വേഷണം നടത്താനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബാർക്കേസ് അന്വേഷണം നീതിയുക്‌തമായിരുന്നു. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും താൻ ഇടപെട്ടിട്ടില്ല. മാണിയുടെ നിരപരാധിത്വം തെളിയട്ടെ. സമ്മർദ്ദത്തിനു വഴങ്ങുന്നവർ കേസ് അന്വേഷിക്കുന്നത് അനുചിതമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സുകേശൻ തിരിച്ചും മറിച്ചും നിലപാടെടുത്തയാളാണ്. ജനങ്ങളെ ബോധ്യപ്പെടുത്തുന്ന അന്വേഷണം വേണം. കേസിലെ തുടരന്വേഷണം സുകേശനെ എൽപ്പിക്കരുതെന്നും കെപിസിസി അധ്യക്ഷൻ സുധീരനും പറഞ്ഞു.<യൃ><യൃ>അതിനിടെ ശങ്കർ റെഡ്ഡി കേസ് അട്ടിമറിക്കില്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. യുഡിഎഫ് മുന്നണി വിട്ടതിനാൽ മാണിക്ക് എൽഡിഎഫിൽ നിന്ന് സഹായം ലഭിക്കില്ലെന്നും കാനം കൂട്ടിച്ചേർത്തു. <യൃ><യൃ>ബാർ കോഴക്കേസിൽ കോടതി അനുവദിച്ചാൽ ശക്‌തമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു. വിജിലൻസ് ഇപ്പോൾ കൂട്ടിലടച്ച തത്തയല്ല. അഴിമതിക്കാർക്കെതിരെ അന്വേഷണം നടത്തുക എന്നതാണ് തന്റേയും വിജിലൻസിന്റേയും പണി. അതു ശരിയായ രീതിയിൽ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.<യൃ><യൃ>അടച്ച ബാറുകൾ തുറക്കാൻ കെ.എം. മാണിക്ക് ഒരു കോടി രൂപ നൽകിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് ത്വരിതപരിശോധന നടത്തുകയും കേസെടുക്കാൻ റിപ്പോർട്ട് നൽകുകയുമായിരുന്നു. ഇതേത്തുടർന്ന് അന്നത്തെ വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോൾ എസ്പി ആർ. സുകേശനെ അന്വേഷണ ചുമതല ഏൽപ്പിച്ചു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ട് താൻ നൽകിയ രണ്ടാമത്തെ റിപ്പോർട്ട് തള്ളിയെന്നും ശങ്കർ റെഡ്ഡി ഇടപെട്ട് കൃത്രിമം വരുത്തിയെന്നുമാണ് സുകേശന്റെ പുതിയ ആരോപണം.