നിലമ്പൂർ മാവോയിസ്റ്റ് ഏറ്റമുട്ടലിൽ: മനുഷ്യാവകാശ കമ്മീഷൻ വീണ്ടും റിപ്പോർട്ട് തേടി
Thursday, January 12, 2017 10:43 AM IST
തിരുവനന്തപുരം: നിലമ്പൂരിൽ രണ്ടു മാവോയിസ്റ്റുകൾ പോലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയോട് വീണ്ടും റിപ്പോർട്ട് തേടി. പോലീസ് സമർപ്പിച്ച് ആദ്യ റിപ്പോർട്ട് വ്യക്‌തമല്ല. കൊലപാതകത്തെ സംബന്ധിച്ച് വിശദമായ വിവരങ്ങൾ റിപ്പോർട്ടിൽ ഇല്ലെന്നും കമ്മീഷൻ അറിയിച്ചു.

നവംബർ 24ന് നിലമ്പൂർ കരുളായി വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ആന്ധ്ര കൃഷ്ണഗിരി സ്വദേശി ചെട്ടിയാമ്പട്ടി അംബേദ്കർ കോളനി സ്വദേശി ദുരൈസ്വാമിയുടെ മകൻ കുപ്പു ദേവരാജ് (60), ചെന്നൈ പുത്തൂർ സ്വദേശിനി കാവേരി എന്ന അജിത (46) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.