ത്രിപുരയിൽ 1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
Friday, February 17, 2017 2:30 PM IST
അഗർത്തല: ത്രിപുരയിൽ 1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി. ഉയർന്ന മൂല്യമുള്ള നോട്ടുകൾ രാജ്യത്ത് നിരോധിച്ച നടപടി പിൻവലിക്കണമെന്നതുൾപ്പെടെ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളിൽ നടത്തിയ മാർച്ചിനെത്തുടർന്നാണ് അറസ്റ്റ്. മാർച്ച് അക്രമാസക്തമായതിനെത്തുടർന്നാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമുൾപ്പടെയുള്ള നേതാക്കളെ പിന്നീട് പോലീസ് വിട്ടയച്ചു. വിവിധയിടങ്ങളിലായി ആറ് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രതിഷേധ പരിപാടികൾ അക്രമാസക്തമാകുമെന്ന മുന്നറിയിപ്പിനേത്തുടർന്ന് ത്രിപുരയിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.