ഹിമാചൽ മുഖ്യമന്ത്രിയുടെ വാട്സ്ആപ് നന്പർ പൊതുജനങ്ങൾക്കായി നൽകി
Monday, March 20, 2017 2:40 PM IST
ന്യൂഡൽഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗ് തന്‍റെ വാട്സ്ആപ് നന്പർ പൊതുജനങ്ങൾക്കായി നൽകി. പൊതു ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനുവേണ്ടിയാണ് വാട്സ്ആപ് നന്പർ നൽകിയത്. പ്രധാനമായും യുവജനങ്ങളെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയുമാണ് ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രിയുടെ 09816661555 എന്ന നന്പരാണ് ജനങ്ങൾക്കു നൽകിയിരിക്കുന്നതെന്നു അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.നിലവിൽ വീരഭദ്ര സിംഗ് പൊതുജനങ്ങൾക്കായി ഫേസ്ബുക്ക് ആക്കൗണ്ട് തുറന്നിടുണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.