മൂന്നാർ കൈയേറ്റം: മുഖ്യമന്ത്രിക്കെതിരേ വിമർശനവുമായി കുമ്മനം
Friday, April 21, 2017 9:40 AM IST
ന്യൂഡൽഹി: ഭരണത്തലവൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈയേറ്റക്കാരുടെ താൽപര്യങ്ങളെ പിന്തുണക്കുന്നത് ഉത്കണഠാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കുരിശു സ്ഥാപിച്ച സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയുമായി മുഖ്യമന്ത്രിക്ക് എന്താണു ബന്ധമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുകേശത്തെ ബോഡി വേസ്റ്റ് എന്നു വിളിച്ചപ്പോഴും ശ്രീ നാരായണ ഗുരുവിനെ അപമാനിച്ചപ്പോഴും തോന്നാത്ത വികാരമാണ് പിണറായിക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. മൂന്നാർ കൈയേറ്റ വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദേവുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും കുമ്മനം പറഞ്ഞു.
RELATED NEWS