Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
മൂന്നാർ ഒഴിപ്പിക്കൽ: മുഖ്യമന്ത്രിയുടെ പരസ്യവിമർശനത്തിൽ സിപിഐക്ക് കടുത്ത അതൃപ്തി
Friday, April 21, 2017 1:56 PM IST
Click here for detailed news of all items Print this Page
 
 
കോട്ടയം: വിവിധ വിഷയങ്ങളിൽ പുകഞ്ഞുനിന്നിരുന്ന സിപിഎം- സിപിഐ തർക്കം മൂന്നാർ പാപ്പാത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിക്കൽ വിവാദത്തോടെ രൂക്ഷമാകുന്നു. സർക്കാർ അറിയാതെയാണ് റവന്യൂവകുപ്പ് കുരിശുപൊളിച്ചുനീക്കിയതെന്നാണ് വ്യാഴാഴ്ച കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പ്രസംഗിച്ചത്. തന്‍റെ മന്ത്രിസഭയിലെ ഒരു വകുപ്പിന്‍റെ പ്രവർത്തനത്തിനെതിരേ മുഖ്യമന്ത്രി പരസ്യവേദിയിൽ ആക്ഷേപം ഉന്നയിക്കുന്ന സ്ഥിതി അപൂർവമാണ്, പ്രത്യേകിച്ചു മറ്റൊരു കക്ഷിയുടെ മന്ത്രി ഭരിക്കുന്ന വകുപ്പിനെക്കുറിച്ച്. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരെ നേരിട്ട് അതൃപ്തി അറിയിച്ചു. ഇത്തരം നടപടികൾ സ്വീകരിക്കുന്നതിനു മുന്പ് ഇവിടെ ഒരു സർക്കാർ ഉണ്ടെന്ന് ഓർക്കണമെന്ന കർശന മുന്നറിയിപ്പും നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഘടകകക്ഷിയുടെ വകുപ്പിനെക്കുറിച്ചുള്ള ഇത്തരം പരസ്യവിമർശനം മുഖ്യമന്ത്രി നടത്തുന്നത് അസാധാരണമാണ്. ഘടകക്ഷികളുടെ പ്രവർത്തനങ്ങളിലുള്ള അതൃപ്തി പലപ്പോഴും മുഖ്യമന്ത്രി മന്ത്രിസഭായോഗങ്ങളിലാണ് പ്രകടിപ്പിക്കാറുള്ളതും പങ്കുവയ്ക്കാറുള്ളതും. ഈ പതിവ് തെറ്റിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യവിമർശനം. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പോലീസ് വകുപ്പിനെക്കുറിച്ചു സിപിഐ നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും നടത്തിവന്നിരുന്ന വിമർശനങ്ങൾക്ക് അവസരം ഒത്തുവന്നപ്പോൾ തിരിച്ചടി നൽകിയതാണെന്നു കരുതപ്പെടുന്നു.

എന്തായാലും മുഖ്യമന്ത്രിയുടെ രൂക്ഷമായ ഭാഷയിലുള്ള പരസ്യവിമർശനം സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അറിയാതെയല്ല കുരിശുനീക്കിയതെന്നു സിപിഐയും റവന്യൂവകുപ്പും പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പ്രതികരിക്കുകയും ചെയ്തു. വ്യാഴാഴ്ച നടന്നത് റവന്യൂവകുപ്പ് സാധാരണ നടത്തുന്ന രീതിയിലുള്ള ഒഴിപ്പിക്കൽ നടപടി മാത്രമാണെന്നും അതു മുഖ്യമന്ത്രിയെ അറിയിച്ച് അനുവാദം വാങ്ങേണ്ട കാര്യമില്ലെന്നുമാണ് സിപിഐയുടെ നിലപാട്.

നേരത്തെ, എൻജിനിയറിംഗ് വിദ്യാർഥി ജിഷ്ണുവിന്‍റെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ ഇരുകക്ഷികളും തമ്മിൽ രൂക്ഷമായ വാക്പോരു നടന്നിരുന്നു. ജിഷ്ണുവിന്‍റെ അമ്മയെ പോലീസ് ആസ്ഥാനത്തിനു മുന്നിൽനിന്ന് അറസ്റ്റ് ചെയ്തു നീക്കിയ രീതിക്കെതിരേ സിപിഐ പരസ്യമായി രംഗത്തുവന്നു. പോലീസിനെ നിലയ്ക്കുനിർത്താൻ മുഖ്യമന്ത്രി തയാറാകണമെന്നതായിരുന്നു സിപിഐ വിമർശനങ്ങളുടെ കാതൽ. അഭിപ്രായ ഭിന്നത പല കാര്യങ്ങളിലുമുണ്ടെന്നും അതു ചർച്ചകളിലൂടെ തീർക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞിരുന്നു. ഇരുകൂട്ടരും നിലപാടുകൾ വ്യക്തമാക്കാൻ പത്രസമ്മേളനങ്ങളും വിളിച്ചു. ഒടുവിൽ കേന്ദ്ര നേതാക്കൾ വരെ പരസ്പരം സംസാരിച്ചാണ് വലിയ കോലാഹലങ്ങൾക്ക് തത്കാലം തടയിട്ടത്. എന്നാൽ, മൂന്നാർ വിഷയത്തോടെ ഈ മുറുമുറുപ്പ് വീണ്ടും ശക്തമായിരിക്കുകയാണ്.

സിപിഎം നേതാക്കളുടെയും ഇഷ്ടക്കാരുടെയും എതിർപ്പിനെ മറികടന്ന് സിപിഐ നിയന്ത്രണത്തിലുള്ള റവന്യൂവകുപ്പ് മൂന്നാറിൽ ഒഴിപ്പിക്കൽ നടപടികൾ നടത്തുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. ദേവികുളം സബ് കളക്ടറെ തടഞ്ഞുവച്ചു സിപിഎം പ്രാദേശിക നേതൃത്വം തങ്ങളുടെ എതിർപ്പ് പരസ്യമാക്കി. കൈയേറ്റത്തിനെതിരേ ജനരോഷം നിലനിൽക്കുന്നതിനാൽ സിപിഎം സംസ്ഥാന നേതൃത്വവും സർക്കാരും പരസ്യമായി ഒഴിപ്പിക്കൽ നടപടികളെ തള്ളിപ്പറഞ്ഞിരുന്നില്ല.

എന്നാൽ, പാപ്പാത്തിച്ചോലയിൽ കുരിശു സ്ഥാപിച്ച് ആത്മീയ സംഘടനയുടെ മറവിൽ ചിലർ നടത്തിയ കൈയേറ്റം ഒഴിപ്പിച്ചതോടെ മുഖ്യമന്ത്രി അടക്കം ഒഴിപ്പിക്കലിനെതിരേ പരസ്യമായി വിമർശനം ഉന്നയിച്ചിരിക്കുകയാണ്. ഒഴിപ്പിക്കലിന്‍റെ ഭാവി ഇന്നത്തെ എൽഡിഎഫ് യോഗത്തിനു ശേഷമേ വ്യക്തമാകൂ.


RELATED NEWS
കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ: ക​ർ​ശ​ന ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് വി.​എ​സ്
കുരിശുനീക്കൽ; കുരുക്കിലായി സിപിഎം
മൂന്നാറിൽ കുരിശു മാറ്റിയത് അധാർമികമെന്ന് യുഡിഎഫ്
മൂന്നാർ കൈയേറ്റം: സ്പിരിറ്റ് ഇൻ ജീസസിനെതിരേ കേസെടുത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദിനകരന്‍ പക്ഷത്തുള്ള എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റുന്നു
രാഹുൽ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് പോലീസിൽ പരാതി നൽകി
തമിഴ്നാട്ടിൽ അവിശ്വാസപ്രമേയം കൊണ്ടുവരണം: സ്റ്റാലിൻ
ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം ബുധനാഴ്ചയും
വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വർഷം തടവ്
ആറ്റിങ്ങൾ ആർടിഒ ഓഫീസിൽ വിജിലൻസ് പരിശോധന
മുത്തലാഖ്: ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി
തമിഴ്നാട്ടിൽ 19 എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു
മെഡിക്കൽ കോഴ: റിപ്പോർട്ട് കുമ്മനത്തിനു കൈമാറിയതായി അന്വേഷണ കമ്മീഷൻ
മുത്തലാഖ്: നിയമനിർമാണം ചർച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി
മെഡിക്കൽ പ്രവേശനം: എൻട്രൻസ് കമ്മീഷണർക്കും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ജാമ്യാപേക്ഷയുടെ വാദത്തിനിടെ നടിയുടെ പേര് പറഞ്ഞു; പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ താക്കീത്
വിൻസെന്‍റ് എംഎൽഎയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; നിയമസഭ സ്തംഭിച്ചു
ദിലീപിന്‍റെ റിമാൻഡ് കോടതി നീട്ടി
കാവ്യാ മാധവന് തന്നെ അറിയാമെന്ന് പൾസർ സുനി
സിനിമാ സെറ്റിൽ പണത്തിനായി യൂത്ത് കോണ്‍ഗ്രസിന്‍റെ ഗുണ്ടായിസം
മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
സ്വർണ വിലയിൽ മാറ്റമില്ല
തമിഴ്നാട്ടിൽ ദിനകരൻ പക്ഷം ഗവർണറുമായി കൂടിക്കാഴ്ച നടത്തി
ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ
സ്വാശ്രയ പ്രവേശനം: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്
ആരോഗ്യമന്ത്രിയുടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം
അഫ്ഗാനിന്‍റെ ആധുനികവൽക്കരണത്തിൽ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് അമേരിക്ക
ഇ​റ്റാ​ലി​യ​ൻ ദ്വീ​പി​ൽ ഭൂ​ക​ന്പ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു; നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു
ഡാ​നി​ഷ് രാ​ജ​കു​മാ​ര​ന് ഓ​സ്ട്രേ​ലി​യ​യി​ലെ പബ്ബിൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു
പാക്കിസ്ഥാന് ട്രംപിന്‍റെ മുന്നറിയിപ്പ്: ഭീകരതയ്ക്ക് കുടപിടിച്ചാൽ അമേരിക്ക പ്രതികരിക്കും
അഫ്ഗാനിൽ റോക്കറ്റ് ആക്രമണം
പത്തനംതിട്ടയിൽ റിമാൻഡ് പ്രതികൾ ജയിൽചാടി
കനയ്യ കുമാറിനു നേരെ വീണ്ടും ആക്രമണം
വാ​തി​ൽ അ​ട​യും മു​ന്പെ ലി​ഫ്റ്റ് ഉ​യ​ർ​ന്നു; സ്പാ​നി​ഷ് യു​വ​തി​ക്ക് ദാ​രു​ണാ​ന്തം
മാ​ക്രോ​ണി​ന്‍റെ പ​ത്നി​ക്ക് പ്ര​ഥ​മ വ​നി​താ സ്ഥാ​ന​മി​ല്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുൻ അമേരിക്കൻ സൈനികൻ പീഡിപ്പിച്ചെന്ന് പരാതി
ചതിയുടെ രാഷ്ട്രീയം നിലനിൽക്കില്ല: ഒപിഎസ്-ഇപിഎസ് ലയനത്തെ എതിർത്ത് ദിനകരൻ
ധ​ർ​മേ​ന്ദ്ര കു​മാ​റി​നെ ആ​ർ​പി​എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി നി​യ​മി​ച്ചു
ബി​ഹാ​ർ പ്ര​ള​യം: മ​ര​ണം 300 ക​വി​ഞ്ഞു, ഒ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
പാ​സ്പോ​ർ​ട്ട് പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ഇ​നി ഓ​ണ്‍​ലൈ​ൻ വ​ഴി
ചെ​റു​കി​ട കൃ​ഷി​ക്കാ​രു​ടെ റ​വ​ന്യൂ റി​ക്ക​വ​റി ഒ​ഴി​വാ​ക്കാ​ൻ വ​ഴി​തേ​ടി സ​ർ​ക്കാ​ർ
ശ​ശി​ക​ല​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​മെ​ന്ന് എ​ഡി​എം​കെ നേ​താ​വ്
ബി​ജെ​പി എം​എ​ൽ​എ​യ്ക്ക് നി​രാ​ഹാ​രം കി​ട​ക്കാ​ൻ ആ​രോ​ഗ്യ​മി​ല്ലെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ
ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച പ​ണി​മു​ട​ക്കി​ന്
യാ​ത്ര​ക്കാ​രു​ടെ കു​റ​വ്: ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ
പെ​രി​ങ്ങ​ൽ​ക്കൂ​ത്ത് ഡാം ​തു​റ​ന്നേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
99 വ​ർ​ഷ​ത്തി​നി​ട​യി​ലെ ആ​ദ്യ സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​നു സാ​ക്ഷി​യാ​കാ​ൻ യു​എ​സ്
യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ൽ ജീ​ൻ​പോ​ളി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ച്ച് അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു
സൈ​ന്യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ ബി​ജെ​പി നേ​താ​വി​നെ​തി​രേ ന​ട​പ​ടി
കോ​ണ്‍​ഗ്ര​സ് എം​പി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​മി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു
ഫി​ൻ​ല​ൻ​ഡി​ൽ ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് പ​തി​നെ​ട്ടു​കാ​ര​ൻ
മു​ത്ത​ലാ​ഖ് വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി ചൊ​വ്വാ​ഴ്ച
എം​എ​ൽ​എ​മാ​രു​ടെ ശ​ന്പ​ളം ഇ​ര​ട്ടി​യാ​ക്കാ​ൻ ശി​പാ​ർ​ശ
മ​ക്ക​യി​ലെ ഹോ​ട്ട​ലി​ൽ വ​ൻ തീ​പി​ടി​ത്തം; തീ​ർ​ഥാ​ട​ക​രെ ഒ​ഴി​പ്പി​ച്ചു
ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് നോ​ട്ടീ​സ്
കാ​ബി​ന​റ്റ് പു​നഃ​സം​ഘ​ട​ന: അ​മി​ത് ഷാ​യു​ടെ ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശ​നം വീ​ണ്ടും മാ​റ്റി
50 രൂ​പ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ സി​ടി സ്കാ​ൻ നി​ഷേ​ധി​ച്ച കു​ഞ്ഞ് മ​രി​ച്ചു
മ​ക്ഡൊ​ണാ​ൾ​ഡ്സ് ഇ​ന്ത്യ​യി​ലെ 169 ഫ്രാ​ഞ്ചൈ​സി​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്നു
മന്ത്രി ഷൈലജയ്ക്കെതിരായ പരാമർശം നീക്കാൻ സർക്കാർ ഹൈക്കോടതിയിൽ
വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സി​ൽ ശോ​ഭാ ജോ​ണ്‍ കു​റ്റ​ക്കാ​രി​യെ​ന്നു കോ​ട​തി
രാജിവയ്ക്കേണ്ട സാഹചര്യമില്ല: മന്ത്രി ശൈലജ
സ്വാമി അഗ്നിവേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.