ഇം​ഗ്ല​ണ്ടി​ന്‍റെ മു​ൻ പ്ര​തി​രോ​ധ താ​രം യു​ഗോ എ​ഹി​യോ​ഗു അ​ന്ത​രി​ച്ചു
Friday, April 21, 2017 5:12 PM IST
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ഫു​ട്ബോ​ൾ‌ ദേ​ശീ​യ ടീം ​താ​ര​വും ആ​സ്റ്റ​ൺ​വി​ല്ല പ്ര​തി​രോ​ധ താ​ര​വു​മാ​യി​രു​ന്ന യു​ഗോ എ​ഹി​യോ​ഗു (44) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. വ്യാ​ഴാ​ഴ്ച ടോ​ട്ട​നം ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ​വ​ച്ച് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് എ​ഹി​യോ​ഗു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച അ​ദ്ദേ​ഹം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ടോ​ട്ട​നം അ​ണ്ട​ർ 23 ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നി​ടെ എ​ഹി​യോ​ഗു കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ആ​സ്റ്റ​ൺ​വി​ല്ല​യ്ക്കാ​യി 1991 മു​ത​ൽ 2000 വ​രെ ഇ​രു​നൂ​റി​ല​ധി​കം മ​ത്സ​ര​ങ്ങ​ളി​ൽ എ​ഹി​യോ​ഗു ബൂ​ട്ടു​കെ​ട്ടി. 94 ലും 96 ​ലും ആ​സ്റ്റ​ൺ​വി​ല്ല​യെ പ്രീ​മി​യ​ർ ലീ​ഗ് ചാ​ന്പ്യ​ൻ​മാ​രാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. 2014 മു​ത​ൽ ടോ​ട്ട​നം അ​ണ്ട​ർ 23 ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.