മണിപ്പുരിൽ സ്ഫോടനത്തിൽ നാലു പോലീസ് കമാൻഡോകൾക്കു പരിക്ക്
Friday, May 19, 2017 5:30 PM IST
ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ലെ ചാ​​ന്ദേ​​ൽ ജി​​ല്ല​​യി​​ൽ സ്ഫോ​​ട​​ന​​ത്തി​​ൽ നാ​​ലു പോ​​ലീ​​സ് ക​​മാ​​ൻ​​ഡോ​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​വ​​രി​​ൽ ര​​ണ്ടു പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. ഇം​​ഫാ​​ൽ-​​മോ​​റെ റോ​​ഡി​​ൽ വെള്ളിയാഴ്ച ഉ​​ച്ച​​യ്ക്ക് 12.45നാ​​ണു സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ പോ​​ലീ​​സു​​കാ​​രെ വ്യോ​​മ​​സേ​​ന ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ ഇം​​ഫാ​​ലി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു.

മ​​ണി​​പ്പു​​രി​​ൽ ഈ ​​മാ​​സം ര​​ണ്ടാം ത​​വ​​ണ​​യാ​​ണു സു​​ര​​ക്ഷാ സൈ​​നി​​ക​​ർ​​ക്കു നേ​​ർ​​ക്കു തീ​​വ്ര​​വാ​​ദി ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.