ഇ​റാ​ക്കി​ലെ ബസ്രയിൽ ചാ​വേ​റാ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്നു മ​ര​ണം
Saturday, May 20, 2017 4:08 AM IST
ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ലെ തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ബ​സ്ര​യി​ലു​ണ്ടാ​യ വ്യ​ത്യ​സ്ത ചാ​വേ​ർ സ്ഫോ​ട​ന​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ സു​ര​ക്ഷാ ഗാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടും.

റു​മൈ​ല​യി​ലേ​ക്കു​ള്ള റോ​ഡി​നു സ​മീ​പ​മു​ള്ള സു​ര​ക്ഷാ ചെ​ക്ക്പോ​സ്റ്റി​ലാ​ണ് ആ​ദ്യ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. കാ​റി​ൽ എ​ത്തി​യ ചാ​വേ​ർ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ബ​സ്ര​യ്ക്ക് പു​റ​ത്തു​ള്ള മ​റ്റൊ​രു ചെ​ക്ക്പോ​സ്റ്റി​ലും സ്ഫോ​ട​ന​മു​ണ്ടാ​യി.

ചാ​വേ​ർ സ്ഫോ​ട​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇസ്‌ലാ​മി​ക് സ്റ്റേ​റ്റ് ആ​ണെ​ന്ന് ക​രു​തു​ന്നു.
RELATED NEWS