രാം നാഥ് കോവിന്ദ് മികച്ച രാഷ്ട്രപതിയായിരിക്കുമെന്ന് മോദി
Monday, June 19, 2017 1:39 PM IST
ന്യൂഡൽഹി: രാംനാഥ് കോവിന്ദ് മികച്ച രാഷ്ട്രപതിയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പാവപ്പെട്ടവർക്കായുള്ള അദ്ദേഹത്തിന്‍റെ ശക്തമായ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കർഷക പുത്രനാണ് രാംനാഥ്. അദ്ദേഹം താഴ്ന്ന പശ്ചാത്തലത്തിൽനിന്നു എത്തിയതാണെന്നും രാംനാഥിന്‍റെ അറിവും ഭരണഘടനയെ കുറിച്ചുള്ള അവബോധവും രാജ്യത്തിനു ഗുണം ചെയ്യുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.