ല​ഷ്ക​ർ ഇ ​ത്വ​യ്ബ ഭീ​ക​ര​നെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ൾ മും​ബൈ​യി​ൽ അ​റ​സ്റ്റി​ൽ
Monday, July 17, 2017 10:00 PM IST
മും​ബൈ: ല​ഷ്ക​ർ ഇ ​ത്വ​യ്ബ ഭീ​ക​ര​നെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ൾ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ. 2008ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പോ​ലീ​സ് സം​ഘ​ത്തി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രി​ൽ പ്ര​ധാ​നി​യെ​ന്നു ക​രു​തു​ന്ന സ​ലിം മു​ഖിം ഖാ​ൻ എ​ന്ന അ​ബു അ​മ​ർ ആ​ണ് സി​ആ​ർ​പി​എ​ഫി​ന്‍റെ പി​ടി​യി​ലാ​യ​ത്.

യു​എ​ഇ​യി​ൽ​നി​ന്ന് മും​ബൈ​യി​ൽ എ​ത്ത​വെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ ഭീ​ക​ര വി​രു​ദ്ധ സ്ക്വാ​ഡും ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സും നേ​ര​ത്തെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ ഇ​യാ​ൾ ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി​വ​രു​ന്നു​ണ്ടെ​ന്നു സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ നീ​ക്കം സ​ലിം മു​ഖിം ഖാ​ന്‍റെ അ​റ​സ്റ്റി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

2008ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാം​പൂ​രി​ൽ പോ​ലീ​സ് സം​ഘ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
RELATED NEWS