ഇറാക്കിലെ സോക്കർ ക്ലബിൽ അജ്ഞാതന്‍റെ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു
Monday, July 17, 2017 11:07 PM IST
ബാഗ്ദാദ്: ഇറാക്കിലെ സോക്കർ ക്ലബിൽ അജ്ഞാതന്‍റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. നാവികസേനയുടെ അധീനതയിലുള്ള സോക്കർ ക്ലബിലാണ് സംഭവം. ക്ലബിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കേണൽ ബഷീർ അൽ ഹമദാനിയാണ് കൊല്ലപ്പെട്ടത്. കുടുംബസമേതം ക്ലബിൽ എത്തിയ സമയത്താണ് അജ്ഞാതൻ ആക്രമണമഴിച്ചുവിട്ടത്.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.