കു​ഞ്ഞു​ങ്ങ​ൾ​ക്ക് പ​ക​രം ക​ന്നു​കാ​ലി​ക​ളാ​യി​രു​ന്നെ​ങ്കി​ലോ? യോഗിയെ വിമർശിച്ച് സ​ഞ്ജീ​വ് ഭ​ട്ട്
Saturday, August 12, 2017 8:27 PM IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗൊ​ര​ഖ്പു​രി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ 32 കു​ട്ടി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​യും വി​മ​ർ​ശി​ച്ച് ഗു​ജ​റാ​ത്ത് മു​ന്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ഞ്ജീ​വ് ഭ​ട്ട് രം​ഗ​ത്ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സ​ഞ്ജീ​വ് ഭ​ട്ട് വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. കു​ഞ്ഞു​ങ്ങ​ൾ​ക്ക് പ​ക​രം ക​ച്ച​വ​ട​ക്കാ​ര​ന്‍റെ 30 പ​ശു​ക്ക​ളാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്താ​കു​മാ​യി​രു​ന്നു സ്ഥി​തി​യെ​ന്ന് ഭ​ട്ട് ചോ​ദി​ക്കു​ന്നു.

കു​ഞ്ഞു​ങ്ങ​ളു​ടെ സ്ഥാ​ന​ത്ത് പ​ശു​ക്ക​ളാ​യി​രു​ന്നെ​ങ്കി​ല്‍ ലോ​കം ഉ​ണ​രു​ക ഒ​രു ട്വീ​റ്റ് ക​ണ്ടു​കൊ​ണ്ടാ​കു​മാ​യി​രു​ന്നു. അ​രു​ണ്‍ ജ​യ്റ്റ്‍​ലി​യോ മ​റ്റേ​തെ​ങ്കി​ലും പ്ര​കോ​പ​ന​പ​ര​മാ​യി സം​സാ​രി​ക്കു​ന്ന നേ​താ​വോ ഗൊ​ര​ഖ്പൂ​ര്‍ സ​ന്ദ​ര്‍​ശി​ച്ച് സം​സാ​രി​ച്ചേ​നേ. ശേ​ഷം സം​യ​മ​നം പാ​ലി​ച്ച​തി​ന് ജ​ന​ങ്ങ​ളെ പ്ര​കീ​ര്‍​ത്തി​ക്കു​മാ​യി​രു​ന്നു- അ​ദ്ദേ​ഹം പ​റ​യു​ന്നു. ഭ​ട്ടി​ന്‍റെ പോ​സ്റ്റ് ഇ​തി​ന​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.