യു​പി ദു​ര​ന്തം: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Saturday, August 12, 2017 9:39 PM IST
ഗോ​ര​ഖ്പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. സു​പ്രീം കോ​ട​തി​യി​ലെ സി​റ്റിം​ഗ് ജ​ഡ്ജി​യെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ക്ക​ണം. നി​ല​വി​ലെ അ​ന്വേ​ഷ​ണ​വും മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തും ക​ണ്ണി​ൽ പൊ​ടി​യി​ൽ മാ​ത്ര​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് പ​റ​ഞ്ഞു.

കേ​സ് അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യി ന​ട​ന്നാ​ൽ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​ള്ള പ​ങ്ക് വ്യ​ക്ത​മാ​കും. മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യും എ​ത്ര​യും വേ​ഗം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​രെ ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​ക്ഷേ​പി​ക്ക​രു​തെ​ന്നും ഗു​ലാം ന​ബി ആ​സാ​ദ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ രാ​ജ് ബ​ബ്ബ​റി​നോ​പ്പം ഗോ​ര​ഖ്പു​രി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.