പാക്കിസ്ഥാനിലെ ക്വറ്റയിൽ സ്ഫോടനം; 15 മരണം
Saturday, August 12, 2017 11:47 PM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ എട്ടു സൈനികരുൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു. നഗരത്തിലെ പിഷിൻ സ്റ്റോപ്പിലാണ് രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.