കണ്ണീരോടെ മടക്കം; വേഗത്തിന്‍റെ രാജകുമാരന് റിലേയിൽ കാലിടറി
Sunday, August 13, 2017 12:35 AM IST
ലണ്ടൻ: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണത്തിനായുള്ള അവസാന ഓട്ടത്തിൽ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കാലിടറി. വിടവാങ്ങൽ മത്സരത്തിലെ 4 100 മീറ്റർ റിലേയിൽ പേശിവലിവിനെ തുടർന്ന് ബോൾട്ടിന് മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. 50 മീറ്റർ ശേഷിക്കെ ബോൾട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ മത്സരത്തോടെ ബോൾട്ട് ട്രാക്കിനോട് വിടപറഞ്ഞു.



അമേരിക്കയെ അട്ടിമറിച്ച് ആതിഥേയരായ ബ്രിട്ടനാണ് (37.47 സെക്കൻഡ്) ഈയിനത്തിൽ സ്വർണം നേടിയത്. അമേരിക്ക (37.52 സെക്കൻഡ്) വെള്ളി നേടി. 38.02 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ജപ്പാൻ വെങ്കലവും നേടി. ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ 12–ാം സ്വ​ർ​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ബോ​ൾ​ട്ട് ഫൈ​ന​ലി​ലി​റങ്ങിയത്. നേരത്തേ, 100 മീ​റ്റ​റി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ലും ഉ​സൈ​ന്‍ ബോ​ള്‍ട്ടിന് വെ​ങ്ക​ലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.



ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 11 സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള ബോ​ള്‍ട്ടി​ന് ഒ​ളി​മ്പി​ക്‌​സി​ല​ട​ക്കം 19 സ്വ​ര്‍ണ​മാ​ണ് ആ​കെ​യു​ള്ള​ത്. ഇ​തി​ല്‍ 13 സ്വ​ര്‍ണ​വും വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളാ​യ 100 മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലു​മാ​ണ്. ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ട്ട​ക്കാ​ര​ന​പ്പു​റം ഏ​റ്റ​വും മി​ക​ച്ച കാ​യി​ക താ​ര​മാ​യാ​ണ് ബോ​ള്‍ട്ട് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.