ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം
Sunday, August 13, 2017 9:49 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടയുടൻ ജനങ്ങൾ പരിഭ്രാന്തരായി വീടുകളും ഓഫീസുകളും വിട്ട് ഓടി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായോ നാശനഷ്ടങ്ങൾ ഉണ്ടായതായോ റിപ്പോർട്ടില്ല.

2016ൽ ഇവിടെയുണ്ടായ ഭൂചലനത്തിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അതേസമയം, ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.