ഇന്തോനേഷ്യയിൽ ഭൂകന്പം
Saturday, August 12, 2017 11:41 PM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രയിൽ ഭൂകന്പം. ഞായറാഴ്ച രാവിലെ അനുഭവപ്പെട്ട ഭൂകന്പം റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. ഭൂകന്പത്തെ തുടർന്നു ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗ്കുലു നഗരത്തിന് പടിഞ്ഞാറ് 73 കിലോമീറ്റർ അകലെയായിരുന്നു ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ഭൗമകേന്ദ്രം അറിയിച്ചു.

2016 ഡിസംബറിൽ ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂകന്പത്തിൽ നൂറിലേറെ പേർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.