പാണ്ഡ്യയുടെ അതിവേഗ സെഞ്ചുറിയിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
Sunday, August 13, 2017 10:52 AM IST
കാൻഡി: ഹർദിക് പാണ്ഡ്യയുടെ കന്നി സെഞ്ചുറിയുടെ മികവിൽ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്പോൾ ഒൻപത് വിക്കറ്റിന് 487 റൺസ് എന്ന് നിലയിലാണ് ഇന്ത്യ. ഹാർദിക് പാണ്ഡ്യ(108)യും ഉമേഷ് യാദവു (3)മാണ് ക്രീസിൽ.

ശ്രീലങ്കൻ ബൗളർമാരെ തലങ്ങുംവിലങ്ങും പായിച്ചാണ് പാണ്ഡ്യ സെഞ്ചുറി നേടിയത്. 86 പന്തിൽ ഏഴ് സിക്സറുകളുടെയും എട്ട് ഫോറുകളുടെയും അകന്പടിയോടെയായിരുന്നു സെഞ്ചുറി. എട്ടാം നന്പരിൽ ഒരു ഇന്ത്യൻ താരം നേടുന്ന വേഗമേറിയ സെഞ്ചുറിയാണിത്.

ആറിന് 329 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വൃദ്ധിമാൻ സാഹ (16) കുൽദീപ് യാദവ് (26) മുഹമ്മദ് ഷമി (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.