ഭീകരരെ തുരത്താൻ സിറിയയ്ക്ക് സഹായവുമായി റഷ്യൻ യുദ്ധവിമാനങ്ങൾ
Sunday, August 13, 2017 1:09 PM IST
ദമാസ്കസ്: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താൻ സിറിയയ്ക്ക് സഹായവുമായി റഷ്യൻ യുദ്ധവിമാനങ്ങളെത്തി. റഷ്യൻ പ്രതിരോധമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. റഷ്യൻ സഹായത്തോടെ സിറിയയിലെ അസ്- സുഖ്ന നഗരം ഭീകരരിൽ നിന്ന് മോചിപ്പിച്ചെന്നും പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

നഗരം ഇതിനോടകം പൂർണമായും സിറിയൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി. ശനിയാഴ്ച മുതലാണ് സൈന്യവും ഭീകരരും തമ്മിൽ ഇവിടെ ഏറ്റുമുട്ടൽ തുടങ്ങിയത്. പെട്ടന്നു തന്നെ ഭീകരരെ പരാജയപ്പെടുത്താനാകുമെന്ന് സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നെങ്കിലും സൈന്യം ശക്തമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഇതിനു പിന്നാലെയാണ് സിറിയൻ സേനയ്ക്കൊപ്പം റഷ്യൻ യുദ്ധവിമാനങ്ങളും ചേർന്നത്. ഭീകരരെ പൂർണമായും തുരത്തിയെന്ന് പരിശോധനകൾക്ക് ശേഷം സിറിയൻ സൈനിക കേന്ദ്രങ്ങളും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.