യു​എ​സി​ന്‍റെ ആ​ഗോ​ള ഭീ​ക​രരുടെ ​പ​ട്ടി​ക​യി​ൽ ര​ണ്ടു ഐ​എ​സ് ഭീ​ക​ര​ർ കൂ​ടി
Friday, August 18, 2017 7:57 AM IST
വാ​ഷിം​ഗ്ട​ണ്‍: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ ര​ണ്ടു നേ​താ​ക്ക​ളെ യു​എ​സ് ആ​ഗോ​ള ഭീ​ക​ര​ന്മാ​രാ​യി പ്ര​ഖ്യാ​പി​ച്ചു. സി​റി​യ​ൻ പൗ​ര​നും ബോം​ബ്‌ നി​ർ​മാ​ണ വി​ദ​ഗ്ധ​നു​മാ​യ അ​ഹ​മ്മ​ദ് അ​ൽ​ക്ഹ​ൽ​ഡ്, ഐ​എ​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വാ​യ ഇ​യാ​ദ് ഹ​മ​ദ് അ​ൽ ജു​മാ​ലി എ​ന്നി​വ​രെ​യാ​ണ് ആ​ഗോ​ള ഭീ​ക​ര പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

2015 ന​വം​ബ​റി​ൽ ന​ട​ന്ന പാ​രീ​സ് ഭീ​ക​രാ​ക്ര​മ​ണം, 2016 മാ​ർ​ച്ചി​ൽ ബ്ര​സ​ൽ​സി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണം തു​ട​ങ്ങി​യ​വ​രു​ടെ എ​ക്പ്ലോ​സീ​വ് മേ​ധാ​വി അ​ൽ​ക്ഹ​ൽ​ഡ് ആ​യി​രു​ന്നു. ഐ​എ​സ് ത​ല​വ​ൻ അ​ബൂ​ബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി​ക്ക് സു​ര​ക്ഷാ ഒ​രു​ക്കു​ന്ന ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ആ​ളാ​ണ് അ​ൽ ജു​മാ​ലി.
RELATED NEWS