ആലുവ ട്രാൻസ്ജെൻഡർ കൊലപാതകം: അന്വേഷണം ഇതര സംസ്ഥാനക്കാരിലേക്ക്
Friday, August 18, 2017 2:35 AM IST
ആ​ലു​വ: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ റെ​യി​ൽ​വേ പു​റ​ന്പോ​ക്കി​ലെ കു​റ്റി​ക്കാ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഇ​ത​ര ​സം​സ്ഥാ​ന​ക്കാ​രി​ലേ​ക്ക്. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ഇ​ത​ര​ സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​മാ​യി കൊ​ല്ല​പ്പെ​ട്ട​യാ​ൾ​ക്കു​ണ്ടാ​യി​രു​ന്ന അ​ടു​ത്ത ​ബ​ന്ധ​ങ്ങളാണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ചി​ന്ന​സേ​ലം സ്വ​ദേ​ശി​യാ​യ മു​രു​കേ​ശ​ൻ എ​ന്ന ഗൗ​രി​യെ(35)​യാ​ണ് ക​ഴി​ഞ്ഞ​ ദി​വ​സം കൊ​ല്ല​പ്പെ​ട്ട ​നി​ല​യി​ൽ ആ​ലു​വ റെ​യി​ൽ​വേ​ സ്റ്റേ​ഷ​നു സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​രെ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് വ്യാഴാഴ്ച ചോ​ദ‍്യം​ ചെ​യ്തു വി​ട്ട​യ​ച്ചി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ട​ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി​ ചെ​യ്തി​രു​ന്ന മു​രു​കേ​ശ​ൻ ന​ഗ​ര​ത്തി​ൽ അ​നാ​ശാ​സ‍്യ ​പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി ത​ന്പ​ടി​ച്ചി​രു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​യി​രു​ന്നു. റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പ​മു​ള്ള സാ​മൂ​ഹ‍്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ കു​രു​ക്ക് മു​റു​ക്കി​യ നി​ല​യി​ൽ ക​ണ്ട മൃ​ത​ദേ​ഹം ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ചി​രു​ന്നു.

പ്രദേശം സാ​മൂ​ഹ‍്യ​വി​രു​ദ്ധ​രു​ടെ​യും പി​ടി​ച്ചു​പ​റി​ക്കാ​രു​ടെ​യും കേ​ന്ദ്ര​മാ​യ​തി​നാ​ൽ നാ​ട്ടു​കാ​രാ​രും ഈ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല. മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. രാ​ത്ര​കാ​ല​ങ്ങ​ളി​ൽ സ്ത്രീ​വേ​ഷം​ധ​രി​ച്ച് എ​ത്തു​ന്ന സം​ഘം സെ​ന്‍റ് സേ​വ്യേഴ്സ് കോ​ളജി​നു സ​മീ​പ​മാ​ണ് ത​ന്പ​ടി​ച്ചി​രു​ന്ന​ത്. വ‍്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​ക​ഴി​ഞ്ഞാ​ൽ ഈ ​പ്ര​ദേ​ശം വി​ജ​ന​മാ​ണ്. സ​ന്ധ‍്യ​മ​യ​ങ്ങി​യാ​ൽ റെ​യി​ൽ​വേ ​സ്റ്റേ​ഷ​നി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​ൻ ​ക​ഴി​യു​ന്ന എ​സ്എ​ൻ​ഡി​പി സ്കൂ​ളി​ന​രി​കി​ലു​ള്ള റോ​ഡു​ക​ളി​ലും ഇ​വ​ർ നി​ല​യു​റ​പ്പി​ക്കാ​റു​ണ്ട്. പ്ര​ലോ​ഭി​പ്പി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ഇ​ര​ക​ളെ തേ​ടു​ന്ന സാ​മൂ​ഹ‍്യ​വി​രു​ദ്ധ​സം​ഘം പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന​തും പ​തി​വാ​ണ്.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നും തൊ​ഴി​ൽ​തേ​ടി​യെ​ത്തി​യ​വ​രി​ൽ ചി​ല​രാ​ണ് സം​ഘ​ത്തി​ന്‍റെ കെ​ണി​യി​ൽ കൂ​ടു​ത​ലാ​യും അ​ക​പ്പെ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ടു​പ്പം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​താ​കാം എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം സാ​മൂ​ഹ‍്യ​വി​രു​ദ്ധ​സം​ഘം ന​ഗ​ര​ത്തി​ൽ​ നി​ന്നും അ​പ്ര​ത‍്യ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഇവരുടെ വ‍്യ​ക്ത​മാ​യ പേ​രോ വി​ലാ​സ​മോ ല​ഭ‍്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണം പോലീസിന് കീറാമുട്ടിയായി മാറിയിരിക്കുകയാണ്.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷി​ച്ചും മൃ​ത​ദേ​ഹ​ത്തി​ൽ​ നി​ന്നും ല​ഭി​ച്ച മൊ​ബൈ​ൽ​ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഡി​വൈ​എ​സ്പി കെ.​ബി. പ്ര​ഫു​ല്ല​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ആ​ലു​വ സി​ഐ വി​ശാ​ൽ കെ. ​ജോ​ൺ​സ​ൺ, എ​സ്ഐ എം.​എ​സ്. ഫൈ​സ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.