എൻസിപി കേരള യുവജനഘടകം പിരിച്ചുവിട്ടു
Friday, August 18, 2017 3:02 AM IST
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ വിമർശിച്ചതിന് പിന്നാലെ എൻസിപിയിൽ പ്രതികാര നടപടി. തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റത്തിനെതിരേ പാർട്ടി യുവജന ഘടകമായ എൻവൈസിയുടെ സംസ്ഥാന പ്രസിഡന്‍റ് പ്രതികരിച്ചതിന് സംഘടനയുടെ സംസ്ഥാന കമ്മിറ്റി എൻഡിപി ദേശീയ നേതൃത്വം പിരിച്ചുവിട്ടു. എൻവൈസി സംസ്ഥാന പ്രസിഡന്‍റ് മുജീബാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരേ പരസ്യ വിമർശനം ഉന്നയിച്ചത്.

സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങളുണ്ടാക്കാൻ മുജീബ് ബോധപൂർവം ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും ഇതിനെതിരേയാണ് നടപടി സ്വീകരിച്ചതെന്നും എൻസിപി ദേശീയ സെക്രട്ടറി രാജീവ് ഝാ. പാർട്ടിയെ ശക്തിപ്പെടുത്താനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. തോമസ് ചാണ്ടിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും എൻസിപി ദേശീയ നേതൃത്വം പ്രതികരിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.