ഒ​രു കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​കൂ​ടി
Saturday, August 19, 2017 10:35 AM IST
ഹൈ​ദ​രാ​ബാ​ദ്: നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് 10 മാ​സ​ത്തി​നു​ശേ​ഷ​വും ഹൈ​ദ​രാ​ബാ​ദി​ൽ വ​ൻ അ​സാ​ധു​നോ​ട്ട് വേ​ട്ട. ബ​ർ​ഖ​ത്പു​ര​യി​ൽ ഒ​രു വീ​ട്ടി​ൽ പോ​ലീ​സ് ടാ​സ്ക് ഫോ​ഴ്സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ ഒ​രു പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ൾ​പ്പെ​ടും. നോ​ട്ടു​ക​ൾ പു​തി​യ നോ​ട്ടു​ക​ളു​മാ​യി മാ​റ്റി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ത്തെ പോ​ലീ​സ് കു​ടു​ക്കി​യ​ത്. ഇ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.