ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി നീ​ട്ടി
Saturday, August 19, 2017 11:11 AM IST
ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി സ​ർ​ക്കാ​ർ നീ​ട്ടി. ഈ ​മാ​സം 25 വ​രെ​യാ​ണ് തി​യ​തി നീ​ട്ടി​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​നാ​യി ആ​ളു​ക​ൾ ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ജി​എ​സ്ടി​എ​ൻ പോ​ർ​ട്ട​ൽ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് തി​യ​തി നീ​ട്ടു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നേ​ര​ത്തെ, ജൂ​ലൈ മാ​സ​ത്തി​ലെ ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യേ​ണ്ട അ​വ​സാ​ന തി​യ​തി ഞാ​യ​റാ​ഴ്ച(​ഓ​ഗ​സ്റ്റ് 20)യാ​യി​രു​ന്നു. എ​ന്നാ​ൽ വെ​ബ്സൈ​റ്റ് ത​ക​ർ​ന്ന​താ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്നു പ​രാ​തി ഉ​യ​ർ​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സ​രം അ​ഞ്ചു​ദി​വ​സം​കൂ​ടി നീ​ട്ടി​ന​ൽ​കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്.

കൂ​ടാ​തെ, പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളും ജ​മ്മു കാ​ഷ്മീ​രും തി​യ​തി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.