റോഹിങ്ക്യ അഭയാർഥി പ്രശ്നം: കേന്ദ്രത്തിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
Saturday, August 19, 2017 11:38 PM IST
ന്യൂഡൽഹി: മ്യാൻമറിൽനിന്നുള്ള റോഹിങ്ക്യ അഭയാർഥികളെ തിരിച്ചയക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നാൽപതിനായിരത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് രാജ്യത്ത് വിവിധയിടങ്ങളിലായി കഴിയുന്നതെന്നാണ് വിവരം.