തീപിടിത്തം: ആന്ധ്രപ്രദേശിൽ ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു
Monday, August 21, 2017 9:52 AM IST
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗോദാവരിയിലുള്ള സ്വകാര്യ എണ്ണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. ഗോദാവരിയിലെ സമൽകോടിലായിരുന്നു അപകടം. സംഭവത്തിൽ മൂന്ന് ഹൈഡ്രജൻ ടാങ്കറുകളാണ് തകർന്നത്.

സംഭവ സമയം ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതുമൂലം വൻ ദുരന്തം ഒഴിവായിയെന്നും അപകടത്തിൽ ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ ഫാക്ടറിയിലെ യന്ത്രങ്ങൾക്കു തകരാർ സംഭവിച്ചിട്ടുണ്ട്. അഗ്നിശമനസേന സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു.
RELATED NEWS