നേപ്പാൾ വനിതയ്ക്കു നേരെ അമേരിക്കയിൽ ആക്രമണം
Thursday, August 24, 2017 4:16 AM IST
വാഷിംഗ്ടൺ: നേപ്പാൾ സ്വദേശിയായ വനിതയ്ക്കു നേരെ അമേരിക്കയിൽ ആക്രമണം. മെട്രോ റെയിൽ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുകയായിരുന്ന കമല ശ്രേഷ്ഠ എന്ന യുവതിയെയാണ് അജ്ഞാതനായ യുവാവ് പിന്നിൽ നിന്ന് റെയിൽ ട്രാക്കിലേക്ക് തള്ളിയിടാൻ ശ്രമിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റ് രണ്ടു പേരാണ് യുവതിയ രക്ഷിച്ചത്. തലയ്ക്ക് പരിക്കേറ്റ കമലയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

20 വയസ് തോന്നിക്കുന്നയാളാണ് ആക്രമണം നടത്തിയതെന്നും ഇയാൾ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടുവെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇത് തന്‍റെ പുനർജന്മമാണെന്നും രക്ഷിച്ചവരോട് നന്ദിയുണ്ടെന്നും യുവതി അറിയിച്ചു.