സിപിഎം രാജ്യസഭാ എംപി റിതബ്രതാ ബാനർജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി
Wednesday, September 13, 2017 1:32 PM IST
ന്യൂഡൽഹി: സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് നടപടി. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും സസ്പെന്‍ഷനിലായിരുന്നു ഇദ്ദേഹം. പ്രാകാശ് കാരാട്ടിന്‍റെ കടുത്ത വിമര്‍ശകനുമായിരുന്നു ഋതബ്രത.