കടകംപള്ളിയുടെ ചൈന സന്ദർശനം: അനുമതി നിഷേധിച്ചത് പ്രോട്ടോക്കോൾ പ്രശ്നം കാരണമെന്ന് കേന്ദ്രം
Wednesday, September 13, 2017 1:48 PM IST
തിരുവനന്തപുരം: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദർശിക്കുന്നതിന് അനുമതി നഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. രാജ്യത്തിന്‍റെ നിലവാരത്തിന് യോജിച്ച പരിപാടി ആയിരുന്നില്ല ചൈനയിലേതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് പറഞ്ഞു.

താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. പ്രോട്ടോക്കോൾ പ്രകാരം മന്ത്രി ഇവരുമായി ചർച്ച നടത്തേണ്ടതില്ല. അത്തരത്തിൽ ചർച്ച നടത്തുന്നത് രാജ്യത്തിന്‍റെ അന്തസ്സിനും നിലവാരത്തിന് യോജിച്ചതല്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
RELATED NEWS