വേങ്ങര ഉപതെരഞ്ഞെടുപ്പ്: അന്തിമപട്ടികയിൽ കെ.പി.എ. മജീദും കെ.എൻ.എ. ഖാദറും‍?
Wednesday, September 13, 2017 2:09 PM IST
കോ​ട്ട​യം: മലപ്പുറം ജില്ലയിലെ വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 11ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്ര‍ഖ്യാപിച്ച സാഹചര്യത്തിൽ യുഡിഎഫിനു വേണ്ടി മത്സരിക്കുന്ന സ്ഥാനാർഥിയെ മുസ്‌ലിം ലീഗ് ഉടൻ പ്രഖ്യാപിക്കും. സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ചർച്ച അവസാനഘട്ടത്തിലാണ്. അന്തിമപട്ടികയിൽ ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദും മലപ്പുറം ജില്ലാ സെക്രട്ടറി കെ.എൻ.എ. ഖാദറും ഇടം നേടിയതായിട്ടാണ് ലീഗ് നേതൃത്വത്തിൽനിന്നു ലഭിക്കുന്ന വിവരം. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇവരിൽ ഒരാളായിരിക്കും സ്ഥാനാർഥി. മുൻ താനൂർ എംഎൽഎ അബ്ദുർറഹ്മാൻ രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് തുടങ്ങിയവരുടെ പേരുകളും മുന്പ് ഉയർന്നുവന്നിരുന്നു. സ്ഥാ​നാ​ർ​ഥി​യെ പ്രഖ്യാപിക്കാൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ലീഗ് സം​സ്ഥാ​ന ക​മ്മി​റ്റി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അതേസമയം, സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടു​പി​ടി​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ട് മ​ണ്ഡ​ല​ത്തി​ലെ നേ​താ​ക്ക​ളി​ൽ​ നി​ന്നും പ്ര​വ​ർ​ത്ത​ക​രി​ൽ​ നി​ന്നും സ​ർ​വേ ന​ട​ത്തി​യെ​ന്ന​ പ്രചാരണം ശരിയല്ലെന്ന് കെ.പി.എ. മജീദ് ദീപികയോട് പറഞ്ഞു. സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ത്ത​ര​ത്തി​ൽ ഒ​രു സ​ർ​വേയും ന​ട​ത്തി​യി​ട്ടി​ല്ല. മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടാ​വാം. അ​തി​നു ലീ​ഗ് നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​മി​ല്ല. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ അ​ഭി​പ്രാ​യ​ങ്ങ​ളൊ​ന്നും പ​റ​യാ​നി​ല്ല- കെപിഎ മജീദ് പറഞ്ഞു.

പി.​കെ.കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് വേ​ങ്ങ​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഇ. ​അ​ഹ​മ്മ​ദ് എം​പി​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച​ത്.

ഒക്‌‌ടോബർ 11-നാണ് വേങ്ങരയിൽ വോട്ടെടുപ്പ്. 15ന് ​​​വോ​​​ട്ടെ​​​ണ്ണ​​​ലും ന​​​ട​​​ക്കും. നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന ദി​​​വ​​​സം ഈ ​​​മാ​​​സം 22. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന 25നും ​​​പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം 27നും ​​​ആ​​​യി​​​രി​​​ക്കും. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​വി​​​ൽ വ​​​ന്നു.

2016-ൽ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38,057 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി സി​പി​എ​മ്മി​ലെ പി.​പി.ബ​ഷീ​റി​നെ തോ​ൽ​പ്പി​ച്ച​ത്. 2017 ഏ​പ്രി​ലി​ൽ​ ന​ട​ന്ന മ​ല​പ്പു​റം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ൽ 40,529വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേടിയിരുന്നു.

നിയാസ് മുസ്തഫ
RELATED NEWS