ഫാ.ടോം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്
Wednesday, September 13, 2017 2:48 PM IST
ന്യൂഡൽഹി: യെമനിലെ ഭീകരരുടെ തടവറയിൽ നിന്നും രക്ഷപെട്ട ഫാ.ടോം ഉഴുന്നാലിൽ പ്രധാനമന്ത്രിക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി അറിയിച്ചെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. റോമിലുള്ള ഫാ.ടോമുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

തന്‍റെ മോചനദൗത്യത്തിൽ പങ്കുചേരുകയും പ്രാർഥിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഫാ.ടോമിന്‍റെ മോചനത്തിന് സഹായം ചെയ്ത ഒമാൻ, യെമൻ രാജ്യങ്ങൾക്ക് മന്ത്രി സുഷമ സ്വരാജും നന്ദി അറിയിച്ചു.
RELATED NEWS