വി​ഴി​ഞ്ഞം തു​റ​മു​ഖ ക​രാ​റി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി
Wednesday, September 13, 2017 3:51 PM IST
കൊ​ച്ചി: വി​ഴി​ഞ്ഞം പ​ദ്ധ​തി ക​രാ​റി​ന്‍റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി. ആ​ദ്യ 40 വ​ർ​ഷം ഒ​ന്നും ല​ഭി​ക്കാ​ത്ത ക​രാ​ർ കേ​ര​ള​ത്തി​നു ന​ഷ്ട​മാ​ണെ​ന്നും ഈ ​ക​രാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി ഒ​പ്പി​ട്ട​ത് എ​ന്തി​നാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​ക്കാ​യി അ​ദാ​നി ഗ്രൂ​പ്പു​മാ​യു​ണ്ടാ​ക്കി​യ ക​രാ​റി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു തി​​രു​​ത്ത​ൽ വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ല്ലം സ്വ​ദേ​ശി എം.​കെ. സ​ലിം ന​ൽ​കി​യ ഹ​ർ​ജി​യാ​ണു കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ച്ചെ​ല​വു ക​ണ​ക്കാ​ക്കി​യ​തി​ൽ പാ​ളി​ച്ച വ​ന്ന​താ​യു​ള്ള സി​എ​ജി റി​പ്പോ​ർ​ട്ട് നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ കു​ള​ച്ച​ലി​ൽ വി​ക​സി​പ്പി​ക്കാ​ൻ ഉ​ദേ​ശി​ച്ചി​ട്ടു​ള്ള 16 ല​ക്ഷം ടി​ഇ​യു ശേ​ഷി​യു​ള്ള തു​റ​മു​ഖ​ത്തി​ന്‍റെ ക​ണ​ക്കാ​ക്ക​പ്പെ​ട്ട മൊ​ത്തം പ​ദ്ധ​തി​ച്ചെ​ല​വ് 3693.48 കോ​ടി​യാ​യി​രു​ന്നു. ഇ​തു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​നു നി​ർ​മാ​ണ​ച്ചെ​ല​വു കൂ​ടു​ത​ലാ​ണെ​ന്നും സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ​ദ്ധ​തി​യി​ൽ​നി​ന്നു സം​സ്ഥാ​ന​ത്തി​നു ല​ഭി​ക്കു​ന്ന നേ​ട്ടം ആ​നു​പാ​തി​ക​മ​ല്ലെ​ന്നും അ​ദാ​നി​ക്കു ലാ​ഭ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ക​രാ​റി​ന്‍റെ നി​ർ​മാ​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്നു.