ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ബി​വി​പി വാ​ഴ്ച അ​വ​സാ​നി​പ്പി​ച്ച് എ​ൻ​എ​സ് യു​ഐ
Wednesday, September 13, 2017 4:52 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ബി​വി​പി​യു​ടെ കു​ത്ത​ക​വാ​ഴ്ച അ​വ​സാ​നി​പ്പി​ച്ച് എ​ൻ​എ​സ് യു​ഐ. കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ സ്റ്റു​ഡ​ൻ​സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ(​എ​ൻ​എ​സ് യു​ഐ) സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സീ​റ്റ​ട​ക്ക​മു​ള്ള നാ​ല് പ്ര​ധാ​ന സീ​റ്റു​ക​ളി​ലും എ​ബി​വി​പി പ​രാ​ജ​യ​പ്പെ​ട്ടു.

എ​ൻ​എ​സ് യു​ഐ പ്ര​സി​ഡ​​ന്‍റ് സ്ഥാ​നാ​ർ​ഥി റോ​ക്കി തു​ഷീ​ദ് എ​ബി​വി​പി​യു​ടെ ര​ജ​ത് ചൗ​ധ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ശി​വാ​ജി കോ​ള​ജി​ൽ എം​എ ബു​ദ്ധി​സ്റ്റ് സ്റ്റ​ഡീ​സ് വി​ദ്യാ​ർ​ഥി​യാ​ണ് റോ​ക്കി. നാ​മ​നി​ർ​ദേ​ശ സ​മ​യ​ത്ത്, മു​ന്പ് അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട​തി​ന്‍റെ പേ​രി​ൽ റോ​ക്കി​യു​ടെ പ​ത്രി​ക ത​ള്ളി​യി​രു​ന്നെ​ങ്കി​ലും ഇ​തി​നെ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്താ​ണ് റോ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ചി​ദം​ബ​ര​മാ​ണ് റോ​ക്കി​ക്കു​വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.
2012നു ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ എ​ൻ​എ​സ് യു​ഐയു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്ന് സീ​റ്റു​ക​ളി​ലും എ​ബി​വി​പി​ക്കാ​യി​രു​ന്നു വി​ജ​യം. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​ന്പൂ​ർ​ണ ഫ​ലം ഇ​തു​വ​രെ​യെ​ത്തി​യി​ട്ടി​ല്ല.