ടെ​ക്കി ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ൽ​നി​ന്നു പ​ത്തു​വ​യ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, September 13, 2017 6:50 PM IST
ഹൈ​ദാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ ടെ​ക്കി ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് പ​ത്തു​വ​യ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ദ​ന്പ​തി​ക​ളു​ടെ കു​ട്ടി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു 10,000 രൂ​പ​യ്ക്കു വാ​ങ്ങി​യെ​ന്നു സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

പ​ത്തു​വ​യ​സു​കാ​രി കു​ട്ടി ടെ​ക്കി ദ​ന്പ​തി​ക​ളു​ടെ ഹൈ​ദ​രാ​ബാ​ദി​ലെ വീ​ടി​ന്‍റെ ബാ​ൽ​ക്കെ​ണി​യി​ൽ​നി​ന്ന് വ​ഴി​യാ​ത്ര​ക്കാ​ര​നോ​ട് സം​സാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ത​ന്നെ ജോ​ലി​ക്കാ​യാ​ണ് വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്നും ത​ന്നെ അ​ടി​ക്കാ​റു​ണ്ടെ​ന്നും ഭ​ക്ഷ​ണം ന​ൽ​കാ​റി​ല്ലെ​ന്നും കു​ട്ടി വ​ഴി​യാ​ത്ര​ക്കാ​ര​നോ​ടു ഹി​ന്ദി​യി​ൽ പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷം ദ​ന്പ​തി​ക​ൾ കു​ട്ടി​യെ വീ​ട്ടി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

എ​ന്നാ​ൽ ജോ​ലി​ക്കാ​യ​ല്ല, മ​റി​ച്ച് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കു​ട്ടി​യെ ഹൈ​ദ​രാ​ബാ​ദി​ലെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​തെ​ന്ന് ടെ​ക്കി ദ​ന്പ​തി​ക​ളാ​യ സം​ഗീ​ത​യും ര​ഘു​റാ​മും അ​വ​കാ​ശ​പ്പെ​ടു​ന്നു. നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ കു​ട്ടി​യെ കൊ​ണ്ടു​പോ​കാ​ൻ കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് എ​ത്തു​മെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.