ഹ​രി​യാ​ന​യി​ൽ കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ൾ പോ​ലീ​സി​ന്
Wednesday, September 13, 2017 7:54 PM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന ഗു​രു​ഗ്രാ​മി​ലെ റ​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ കൊ​ല്ല​പ്പെ​ട്ട ര​ണ്ടാം ക്ലാ​സു​കാ​ര​ൻ അ​വ​സാ​ന ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ സി​സി​ടി​വി ഫു​ട്ടേ​ജ് പോ​ലീ​സി​നു ല​ഭി​ച്ചു. കു​ട്ടി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ടോ​യ്ല​റ്റി​ന്‍റെ പു​റ​ത്തു​സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണു ക​ണ്ടെ​ടു​ത്ത​തെ​ന്നു പോ​ലീ​സ് എ​ൻ​ഡി​ടി​വി​യോ​ടു വെ​ളി​പ്പെ​ടു​ത്തി. സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി​സി​ടി​വി​ക​ളി​ൽ ഒ​ന്ന് ഇ​താ​യി​രു​ന്നു.

കു​ട്ടി ടോ​യ്ല​റ്റി​ലേ​ക്കു ക​യ​റി മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ബ​സ് ക​ണ്ട​ക്ട​ർ അ​ശോ​ക് കു​മാ​ർ ടോ​യ്ല​റ്റി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു. കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം ര​ക്ത​ത്തി​ൽ കു​ളി​ച്ച കു​ട്ടി ടോ​യ്ല​റ്റി​ന്‍റെ ഭി​ത്തി​യി​ൽ പി​ടി​ച്ച​ശേ​ഷം കു​ഴ​ഞ്ഞു​വീ​ഴു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് റ​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി പ്ര​ദ്യു​മ​ൻ ഠാ​ക്കൂ​റി​നെ സ്കൂ​ളി​ന്‍റെ ശൗ​ചാ​ല​യ​ത്തി​നു സ​മീ​പം ക​ഴു​ത്തു​മു​റി​ച്ചു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ സ്കൂ​ൾ ബ​സ് ക​ണ്ട​ക്ട​ർ കൊ​ല​പാ​ത​ക​ക്കു​റ്റം സ​മ്മ​തി​ച്ചു. കു​ട്ടി കൊ​ല്ല​പ്പെ​ടു​ന്ന​തി​നു മു​ന്പ് ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണു കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് കു​ട്ടി​യു​ടെ അ​ച്ഛ​ൻ വ​രു​ണ്‍ കു​മാ​ർ ആ​രോ​പി​ച്ചു.