ഗൗരി ലങ്കേഷ് വധത്തിനു തുന്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി
Wednesday, September 13, 2017 8:12 PM IST
ബം​ഗ​ളു​രു: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​കി​ക​ളെ സം​ബ​ന്ധി​ച്ചു തു​ന്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി. കൊ​ല​പാ​ത​ക​ത്തെ സം​ബ​ന്ധി​ച്ചും കൊ​ല​യാ​ളി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​യു​ധ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും കാ​ര്യ​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ക്കാ​തെ എ​ന്തെ​ങ്കി​ലും പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ഇ​ന്‍റ​ലി​ജ​ൻ​സ് ഐ​ജി​പി ബി.​കെ.​സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​തേ​വ​രെ സം​സ്ഥാ​ന​ത്ത് 80ൽ ​അ​ധി​കം​പേ​രെ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി​യെ കു​റി​ച്ചു വി​വ​രം ന​ൽ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഈ മാസം ആറിനാണ് ബം​ഗ​ളു​രു രാ​ജേ​ശ്വ​രി ന​ഗ​റി​ലെ വീ​ട്ടി​ൽ ഗൗ​രി വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ടു​ന്ന​ത്. എ​ഴു​ത്തു​കാ​ര​നും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പി.​ല​ങ്കേ​ഷി​ന്‍റെ മ​ക​ളാ​ണു ഗൗ​രി. സം​ഘ​പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​നു നേ​ർ​ക്ക് ഗൗ​രി സ്ഥി​രം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. യു​ക്തി​വാ​ദി​യാ​യി​രു​ന്ന ക​ൽ​ബു​ർ​ഗി കൊ​ല ചെ​യ്യ​പ്പെ​ട്ട​തി​നു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ഗൗ​രി​യും കൊ​ല്ല​പ്പെ​ടു​ന്ന​ത്.