സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു സി​പി​എം; വി​ളി​ച്ചി​ല്ലെ​ന്നു ക​മ​ൽ​ഹാ​സ​ൻ
Wednesday, September 13, 2017 9:38 PM IST
കോ​ഴി​ക്കോ​ട്: സി​പി​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​ന്ന ദേ​ശീ​യ സെ​മി​നാ​റി​ൽ ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ പ​ങ്കെ​ടു​ക്കി​ല്ല. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ​ർ​ഗീ​യ ഫാ​സി​സ​ത്തി​നെ​തി​രെ​യാ​ണ് 16ന് ​സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്. ക​മ​ൽ​ഹാ​സ​ൻ സെ​മി​നാ​റി​ന് വ​ര​ണ​മെ​ന്ന​ത് ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നെ​ന്നും ഇ​തി​നാ​യി അ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടാ​ൻ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം പ​ല​ത​വ​ണ ശ്ര​മി​ച്ചി​ട്ടും ന​ട​ന്നി​ല്ലെ​ന്നും പി.​മോ​ഹ​ന​ൻ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സെ​മി​നാ​റി​ൽ ക​മ​ൽ​ഹാ​സ​നും പ​ങ്കെ​ടു​ക്കു​മെ​ന്നും ഇ​ത് ക​മ​ൽ​ഹാ​സ​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​യി കാ​ണാ​മെ​ന്നു​മു​ള്ള രീ​തി​യി​ൽ നേ​ര​ത്തെ വ​ലി​യ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്ന​രീ​തി​യി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല​ങ്ങോ​ളം സെ​മി​നാ​ർ പോ​സ്റ്റ​റു​ക​ളി​ൽ ക​മ​ൽ​ഹാ​സ​ന്‍റെ വ​ലി​യ പ​ട​ങ്ങ​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.
എ​ന്നാ​ൽ ദേ​ശീ​യ ത​ല​ത്തി​ൽ വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ക​മ​ൽ​ഹാ​സ​ൻ ത​ന്‍റെ ട്വി​റ്റ​റി​ൽ സം​ഭ​വം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. സെ​മി​നാ​റി​നു ത​ന്നെ ആ​രും ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ക​മ​ൽ​ഹാ​സ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.