അധികാരദുർവിനിയോഗം: സെൻകുമാറിനെതിരായ ഹർജി തള്ളി
Thursday, September 14, 2017 10:16 AM IST
തിരുവനന്തപുരം: അധികാരദുർവിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിനെതിരെ സമർപ്പിച്ച ഹർജി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. പരാതിയിൽ കഴന്പില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി തള്ളിയത്.

കെടിഡിസി എംഡി, കെഎസ്ആർടിസി എംഡി, മധ്യമേഖല ഐജി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചപ്പോൾ സെൻകുമാർ അധികാരദുർവിനിയോഗം നടത്തിയെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. പോലീസിലെ ഉന്നത സ്ഥാനങ്ങൾ ഉപയോഗിച്ച് സെൻകുമാർ പല കേസുകളിലും ഇടപെടൽ നടത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടർന്നു വിജിലൻസ് കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
RELATED NEWS