ഗണേഷ് ദിലീപിനെ സന്ദർശിച്ചതിൽ അസ്വാഭാവികതയില്ല: ജയിൽ സൂപ്രണ്ട്
Thursday, September 14, 2017 11:02 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ നടനും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ സന്ദർശിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ജയിൽ സൂപ്രണ്ട്. ജയിൽ ചട്ടങ്ങൾ പാലിച്ചാണ് ദിലീപിനെ ഗണേഷ് കുമാർ കണ്ടതെന്നും ജയിൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

ജയിൽ സൂപ്രണ്ടിന്‍റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ഗണേഷ് ജയിലിന് പുറത്ത് സംസാരിച്ചത് എന്തെന്ന് അറിയില്ല. പ്രതികൾ ആരും ദിലീപിനെ കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സൂപ്രണ്ട് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സെപ്റ്റംബർ രണ്ടു മുതൽ അഞ്ച് വരെ ദിലീപിനെ സന്ദർശിച്ചവരുടെ പട്ടികയും സൂപ്രണ്ട് കോടതിക്ക് കൈമാറി.

ഗണേഷ് കുമാറിന്‍റെ ജയിൽ സന്ദർശനം വലിയ വിവാദങ്ങൽ സൃഷ്ടിച്ചിരുന്നു. ഇതേതുടർന്നു സിനിമക്കാരുടെ കൂട്ടത്തോടെയുള്ള സന്ദർശനത്തിൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
RELATED NEWS