വധഭീഷണി: ഡിജിപിക്കു പരാതി നൽകുമെന്ന് ജോസഫൈൻ
Thursday, September 14, 2017 12:40 PM IST
തിരുവനന്തപുരം: വധഭീഷണി ഉണ്ടായ സാഹചര്യത്തിൽ ഡിജിപിക്കു പരാതി നൽകുമെന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. തനിക്കു ലഭിച്ച ഭീഷണി കത്തുകൾ ഡിജിപിക്കു കൈമാറും. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിലും തന്നെ ഭീഷണിപ്പെടുത്തുന്ന തരത്തിലുമുള്ള കത്തുകളാണ് ലഭിച്ചത്. ഇത്തരത്തിൽ നിരവധി കത്തുകൾ ലഭിച്ചുവെന്നും അവർ പറഞ്ഞു.

പ്രകോപനങ്ങൾ കൊണ്ടോ ഭീഷണികൾ കൊണ്ടോ വനിതാ കമ്മീഷനെ നിലയ്ക്ക് നിർത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും ജോസഫൈൻ പറഞ്ഞു.
RELATED NEWS